പ്രൊഫ. വർത്തിക മാഥൂറിന് അവാർഡ്
കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളേജ് രാജ്യത്തെ മികച്ച കോളേജ് അദ്ധ്യാപകർക്ക് ഏർപ്പെടുത്തിയ 'ഹാർട്ടിയൻ ഗുരുശ്രേഷ്ഠ അവാർഡ്' ഡൽഹി സർവകലാശാലയിലെ ശ്രീവെങ്കടേശ്വര കോളേജിലെ സുവോളജി വിഭാഗത്തിലെ പ്രൊഫ. ഡോ. വർത്തിക മാഥൂറിന് സമ്മാനിച്ചു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. മൃഗ,സസ്യ, സൂക്ഷ്മജീവി പരസ്പര ബന്ധങ്ങളുടെ മേഖലയിലെ ഗവേഷകയുമാണ് ഡോ. വർത്തിക. നെതർലൻഡിലെ വാഗനിംഗൻ സർവകലാശാലയിൽ നിന്നാണ് പി.എച്ച്.ഡി നേടിയത്. നെതർലൻഡ്സ് ഫെലോഷിപ്പ് നേടിയ ഏക ഇന്ത്യൻ കൂടിയാണ്. 'യംഗ് സയന്റിസ്റ്റ് ഒഫ് ദി ഇയർ" പുരസ്കാരവും നേടിയിട്ടുണ്ട് പ്രൊഫ. മാഥൂർ.