സ്വർണക്കൊള്ള:ഹർജികൾ വിശദവാദത്തിന്
Saturday 17 January 2026 12:16 AM IST
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികളിൽ ഹൈക്കോടതി വിശദമായ വാദംകേൾക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും വിശ്വഹിന്ദു പരിഷത്തുമടക്കം നൽകിയ ഹർജികളാണ് ഒരുമിച്ച് വാദംകേൾക്കാനായി രണ്ടാഴ്ചത്തേക്ക് മാറ്റിയത്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോടതിക്ക് പുറത്തും ഇടപാടുകൾ നടന്നിട്ടുള്ളതിനാൽ സി.ബി.ഐ അന്വേഷണമാണ് ഉചിതമെന്ന് ഹർജിക്കാർ വാദിക്കുന്നു. പൊലീസിന്റെ പ്രത്യേകസംഘം നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാൻ സർക്കാരിന് കഴിയുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹർജികളിൽ കോടതി നേരത്തേ സി.ബി.ഐയുടെ നിലപാട് തേടിയിരുന്നു.