വിമുക്തഭടന്മാർക്ക് തൊഴിൽമേള 20ന്
കൊച്ചി: വിമുക്തഭടന്മാരെ പൊതുതൊഴിൽ രംഗത്ത് പുനരധിവസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ വിമുക്തഭട ക്ഷേമ വകുപ്പിന്റെ ഡയറക്ടറേറ്റ് ജനറൽ റീസെറ്റിൽമെന്റ് (ഡി.ജി.ആർ) 20ന് കൊച്ചി നാവികാസ്ഥാനത്തെ ട്രാവൻകൂർ ഗേറ്റിൽ തൊഴിൽമേള സംഘടിപ്പിക്കും.വിമുക്തഭടന്മാർക്കായി തയ്യാറാക്കിയ തൊഴിൽ പ്ലാറ്റ്ഫോമായ www.esmhire.com എന്ന വെബ്സൈറ്റിൽ തൊഴിലുടമകൾക്കും വിമുക്തഭടന്മാർക്കും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഡി.ജി.ആർ വെബ്സൈറ്റിലെ (dgrindia.gov.in) 'ജോബ് ഫെയർ' ബട്ടണിലും രജിസ്ട്രേഷൻ ലിങ്ക് ലഭിക്കും. രജിസ്ട്രേഷൻ വിമുക്തഭടന്മാർക്കും തൊഴിലുടമകൾക്കും പൂർണമായും സൗജന്യമാണ്.