'ആശാൻ കവിതകളിൽ  വിശ്വമാനവികതയുടെ സന്ദേശം'

Saturday 17 January 2026 2:22 AM IST

കൊച്ചി: യഥാർത്ഥ ജീവിത മൂല്യങ്ങൾ അനാവരണം ചെയ്യുന്ന വിശ്വമാനവികതയുടെ സന്ദേശമാണ് ആശാൻ കവിതകൾ നൽകുന്നതെന്ന് ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് പി. എസ്. ഗോപിനാഥൻ പറഞ്ഞു. അയ്യപ്പൻകാവ് ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിൽ ചതയോപഹാരം ഗുരുദേവട്രസ്റ്റ് സംഘടിപ്പിച്ച ആശാൻ അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുൾമൂടിയ സമൂഹത്തെ പ്രകാശമാനമാക്കുന്നതിൽ കുമാരനാശാൻ വഹിച്ച പങ്കിന് സമാനതകളില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ടി. എൻ. വിനോദ് അദ്ധ്യക്ഷനായി. ഓഡിറ്റ് ഡിപ്പാർട്‌മെന്റ് റിട്ട.ജോയിന്റ് ഡയറക്ടർ കെ.വി. അനിൽകുമാർ ആശാൻ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എൻ.ഡി. പി യോഗം വനിതാസംഘം പ്രസിഡന്റ് സരസമ്മ രാധാകൃഷ്ണൻ, പ്രിൻസിപ്പൽ ജിൻസി, ടി.ജെ. ബീന നന്ദകുമാർ, ഗിരീഷ് തമ്പി, ടി. ദിയ, കാരുണ്യ,​ ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ,​ പ്രോഗ്രാം ഓഫീസർ ഹേമലത എന്നിവർ സംസാരിച്ചു.