പന്തീരാങ്കാവ് ടോൾ: കളക്ടറുമായി ചർച്ച ഇന്ന്

Saturday 17 January 2026 12:22 AM IST
സ​​​ർ​​​വീ​​​സ് ​​​റോ​​​ഡ് ​​​പ​​​ണി​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കും​​​ ​​​മു​​​മ്പ് ​​​ടോ​​​ൾ​​​ ​​​പി​​​രി​​​വു​​​ ​​​തു​​​ട​​​ങ്ങി​​​യ​​​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​പ​​​ന്തീ​​​രാ​​​ങ്കാ​​​വ് ​​​ടോ​​​ൾ​​​ ​പ്ലാ​സ​യ്ക്കു​ ​മു​ന്നി​ൽ​ ​കോ​ൺ​ഗ്ര​സ് ​ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധം

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ളാസയിൽ സർവീസ് റോഡ് പണി പൂർത്തിയാക്കും മുമ്പ് ടോൾ പിരിവു തുടങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് സമരക്കാരുമായി ഇന്ന് ചർച്ച നടത്തും. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കളക്ടറുടെ ചേംബറിലാണ് ചർച്ച. സർവീസ് റോഡ് പണി ഉടൻ പൂർത്തിയാക്കുക, ഒളവണ്ണ, പെരുമണ്ണ തുടങ്ങി പരിസരത്തുള്ളവരെ ടോളിൽ നിന്ന് ഒഴിവാക്കുക, സ്വകാര്യ ബസുകളെ ടോൾ പിരിവിൽ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുണ്ണ, ഒളവണ്ണ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എൻ. മുരളീധരൻ എന്നിവർ കുഴഞ്ഞുവീണു. വൻ ഗതാഗത കുരുക്കുമുണ്ടായി.

ഇന്നലെയും (കോൺഗ്രസ് നേതൃത്വത്തിൽ ടോൾ പ്ളാസയിൽ ഉപരോധം നടത്തി. രാവിലെ എട്ടേകാലിന് തുടങ്ങിയ സമരം ചർച്ച നടത്താമെന്ന് കളക്ടർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഒമ്പതിന് അവസാനിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, കെ.കെ മഹേഷ്, ചോലക്കൽ രാജേന്ദ്രൻ, എ.ഷിയാലി, ബ്ലോക്ക് പ്രസിഡന്റ് രവികുമാർ പനോളി, പി. കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.