അതിജീവതയെ അധിക്ഷേപിച്ച കോൺഗ്രസ് പ്രവർത്തക അറസ്റ്റിൽ
Friday 16 January 2026 11:30 PM IST
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ ഫേസ്ബുക്കിൽ അധിക്ഷേപിച്ച കേസിൽ പത്തനംതിട്ടയിലെ കോൺഗ്രസ് പ്രവർത്തകയായ രഞ്ജിത പുളിക്കൻ അറസ്റ്റിൽ. പത്തനംതിട്ട സൈബർ പൊലീസ് കോട്ടയത്തെത്തിയാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്. കോട്ടയത്തെ ബന്ധുവീട്ടിലായിരുന്നു ഇവർ. ജാമ്യമില്ലാവകുപ്പ് ചുമത്തി രണ്ട് കേസുകളാണ് പത്തനംതിട്ട സൈബർ പൊലീസ് രഞ്ജിതയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായി ആദ്യ കേസ് വന്നപ്പോൾ തന്നെ രഞ്ജിത രാഹുലിനെ അനുകൂലിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും രംഗത്തെത്തിയിരുന്നു. അന്ന് തിരുവനന്തപുരം സൈബർ പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു.