പത്തുവർഷമായി വർഗീയ സംഘർഷം ഇല്ലാത്തത് ഭരണനേട്ടം: മുഖ്യമന്ത്രി

Saturday 17 January 2026 12:40 AM IST

തിരുവനന്തപുരം: കഴിഞ്ഞ പത്തുവർഷം സംസ്ഥാനത്ത് ഒരു വർഗീയ സംഘർഷവും ഉണ്ടാകാതിരുന്നത് സർക്കാരിന്റെ ഭരണനേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ മതേതരത്വത്തിൽ ഉൗന്നിയ ശക്തമായ നിലപാടിന്റെ കരുത്തുകൊണ്ടാണിത്.

ഒന്നും രണ്ടും മാറാട് കലാപത്തിൽ 14പേരുടെ ജീവനാണ് നഷ്ടമായത്. അതിന് മുമ്പും സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങളിൽ നിരവധി ജീവൻ നഷ്ടമായിട്ടുണ്ട്.

കേരള മുസ്ളീം ജമാഅത്തിന്റെ നേതൃത്വത്തിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ നയിച്ച കേരളയാത്രയുടെ സമാപന സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മുസ്ലിം ജനവിഭാഗത്തെ രണ്ടാംതരം പൗരന്മാരായി കാണാൻ രാജ്യത്ത് ശ്രമം നടക്കുന്നുണ്ട്. മുസ്ലിം ആരാധനാലയങ്ങളും വീടുകളും ലക്ഷ്യമിട്ട് ബുൾഡോസറുകൾ നീങ്ങുകയാണ്.

പൗരത്വ ഭേദഗതിനിയമം വിവേചനത്തിന്റെ ഉദാഹരണമാണ്. രാജ്യവ്യാപകമായി മുസ്ലിം ജനവിഭാഗം വേട്ടയാടപ്പെടുകയാണ്. ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെയും അക്രമങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിൽ വന്ന മതപരിവർത്തനനിരോധന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുള്ള കാരണമായി.

രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസഹമായിരിക്കുകയാണ്. ഒരു വർഗീയതയെ നേരിടാൻ മറ്റൊരു വർഗീയതകൊണ്ട് കഴിയില്ല. അത് രൂപം കൊള്ളുകയാണെങ്കിൽ വർഗീയതയെ ശക്തിപ്പെടുത്തും. അത് ഞങ്ങൾ നേരിട്ടുകൊള്ളാമെന്ന് ന്യൂനപക്ഷം വിചാരിച്ചാൽ ആത്മഹത്യാപരമെന്നേ പറയാനുള്ളൂ.ഏത് വർഗീയതയാണെങ്കിലും മൃദുസമീപനം പാടില്ല. സംഘടനാപരമായ തർക്കങ്ങൾ കൊണ്ടുള്ള ആക്രമണങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ സംഘർഷങ്ങളില്ല. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് നിലപാട് എടുത്തതിനാലാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനരേഖ കാന്തപുരം മുഖ്യമന്ത്രിക്ക് കൈമാറി. ഓട്ടിസം,സെറിബ്രൽ പാൾസി ബാധിതരായ 1000കുഞ്ഞുങ്ങൾക്ക് ഒരു വർഷം മുപ്പതിനായിരം രൂപ വീതം ലഭിക്കുന്ന ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ രിഫാ ഇകെയർ പദ്ധതി മുഖ്യമന്ത്രിയും കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരും ചേർന്ന് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ അദ്ധ്യക്ഷനായി. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിശിഷ്ടാതിഥിയായി.

സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി, പേരോട് അബ്ദുൽറഹ്മാൻ സഖാഫി എന്നിവർ പ്രസംഗിച്ചു. മന്ത്രി ജി.ആർ.അനിൽ,ശശി തരൂർ എം.പി, രമേശ് ചെന്നിത്തല,കർണാടക സ്പീക്കർ യു.ടി.ഖാദർ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മാത്യു മാർ സിൽവാൽവാനിയോസ് എപ്പിസ്‌കോപ്പ, ഗുരുരത്നം ജ്ഞാനതപസ്വി,എൻ.അലിഅബ്ദുള്ള, ഡോ.എ.പി.അബ്ദുൽ ഹക്കിം അസ്ഹരി ,സയ്യിദ് മുനീർ അഹ്ദൽ,നിസാർ സഖാഫി ഒമാൻ,എ.സൈഫുദ്ദീൻ ഹാജി ,മുസ്തഫ കൂടല്ലൂർ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സിദ്ദിഖ് സഖാഫി എന്നിവർ പങ്കെടുത്തു.

വോ​ട്ട് ​ന​ഷ്ട​പ്പെ​ട്ടാ​ലും​ ​മ​തേ​ത​ര​ത്വം മു​റു​കെ​പ്പി​ടി​ക്കും​:​ ​വി.​ഡി.​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​വോ​ട്ടു​ക​ൾ​ ​ന​ഷ്ട​പ്പെ​ട്ടാ​ലും​ ​മ​തേ​ത​ര​ത്വം​ ​സം​ര​ക്ഷി​ക്കു​ന്ന​തി​ൽ​ ​വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​ ​മ​തേ​ത​ര​ത്വം​ ​ബ​ലി​ക​ഴി​ച്ചു​കൊ​ണ്ടു​ള്ള​ ​ഒ​രു​ ​ച​ർ​ച്ച​യ്ക്കും​ ​സ​മ​വാ​യ​ത്തി​നും​ ​ത​യ്യാ​റ​ല്ല.​ ​മ​തേ​ത​ര​ത്വം​ ​പ​റ​യു​ക​യും​ ​വി​ദ്വേ​ഷ​ ​പ്ര​സം​ഗം​ ​ന​ട​ത്തു​ന്ന​വ​രെ​ ​പൊ​ന്നാ​ട​യ​ണി​ച്ച് ​ഇ​ര​ട്ട​ത്താ​പ്പ് ​കാ​ണി​ക്കു​ന്ന​തും​ ​നാ​ടി​ന് ​ന​ല്ല​ത​ല്ലെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പ​റ​ഞ്ഞു. കാ​ന്ത​പു​രം​ ​എ.​പി.​അ​ബൂ​ബ​ക്ക​ർ​ ​മു​സ്‌​ലി​യാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​കേ​ര​ള​ ​യാ​ത്ര​യു​ടെ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. സ​മ​സ്ത​യു​ടെ​ 100​-ാം​ ​വാ​ർ​ഷി​ക​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​കാ​സ​ർ​കോ​ട് ​നി​ന്ന് ​ആ​രം​ഭി​ച്ച​ ​കേ​ര​ള​ ​യാ​ത്ര​ ​ഏ​തെ​ങ്കി​ലും​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​ത​ല്ലെ​ന്നും​ ​രാ​ഷ്ട്രീ​യ​ ​മു​ത​ലെ​ടു​പ്പാ​യി​ ​ചി​ത്രീ​ക​രി​ക്ക​രു​തെ​ന്നും​ ​കാ​ന്ത​പു​രം​ ​എ.​പി.​അ​ബൂ​ബ​ക്ക​ർ​ ​മു​സ്‌​ലി​യാ​ർ​ ​പ​റ​ഞ്ഞു.​ ​സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും​ ​സ്നേ​ഹ​ത്തി​ന്റെ​യും​ ​പേ​രി​ലു​ള്ള​ ​ഒ​ത്തു​കൂ​ട​ലാ​ണ്.​ ​സാ​മു​ദാ​യി​ക​ ​വി​കാ​ര​ങ്ങ​ളെ​യും​ ​മ​ത​വി​ശ്വാ​സ​ത്തെ​യും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​അ​നു​വ​ദി​ക്ക​രു​ത്. മ​നു​ഷ്യ​ർ​ക്കൊ​പ്പം​ ​എ​ന്ന​ ​കാ​ന്ത​പു​ര​ത്തി​ന്റെ​ ​കേ​ര​ള​യാ​ത്ര​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​ഉ​ദ്ബോ​ധി​പ്പി​ച്ച​ ​വി​ശ്വ​മാ​ന​വി​ക​ത​യു​ടെ​ ​പൂ​ർ​ത്തീ​ക​ര​ണ​മാ​ണെ​ന്ന് ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ​ ​പ​റ​ഞ്ഞു.​ ​അ​ധി​കാ​ര​ത്തി​നു​വേ​ണ്ടി​ ​വ​ർ​ഗീ​യ​ത​യെ​ ​ത​ലോ​ടു​ന്ന​വ​ർ​ക്കി​ട​യി​ൽ​ ​മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കു​വേ​ണ്ടി​യു​ള്ള​ ​പോ​രാ​ട്ടം​ ​കാ​ല​ഘ​ട്ട​ത്തി​ന് ​അ​നി​വാ​ര്യ​മാ​ണെ​ന്ന് ​മു​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.