അവളുടെത് വേദനയെ തോൽപ്പിക്കുന്ന നിശ്ചയദാർഢ്യം

Saturday 17 January 2026 12:16 AM IST

ചെറുവത്തൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ ഡിസൈനിംഗിൽ പങ്കെടുക്കാനുള്ള 'വാസ്‌കുലൈറ്റിസ്' എന്ന ഗുരുതര രോഗവുമായി മല്ലിടുന്ന പടന്ന എം.ആർ.വി.എച്ച്.എ.എസിലെ മിടുക്കിയായ വിദ്യാർത്ഥിനി സിയ ഫാത്തിമയുടെ അപേക്ഷയിലെ സങ്കടം മന്ത്രി വി.ശിവൻകുട്ടിയുടെ ഉള്ളിൽ തൊടുന്നതായി. സ്‌കൂൾ അധികൃതരുടെ അഭ്യർത്ഥനയും കൂടിയായതോടെ കുട്ടിക്ക് ഓൺലൈനായി മത്സരത്തിൽ പങ്കെടുക്കാൻ അവസരം തുറന്നുകിട്ടി. വേദനയെ തോൽപ്പിക്കുന്ന നിശ്ചയദാർഢ്യം എന്നാണ് സിയ ഫാത്തിമയുടെ അപേക്ഷയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം. യാത്ര ചെയ്യുന്നതിന് ഡോക്ടർമാരുടെ കർശന വിലക്കുള്ളതിനാൽ, കലോത്സവ വേദിയിലെത്തി മത്സരത്തിൽ പങ്കെടുക്കാൻ സിയയ്ക്ക് സാധിക്കില്ല. ഈ അവസ്ഥ മനസ്സിലാക്കിയാണ് വിദ്യാഭ്യാസ മന്ത്രി പ്രത്യേക താൽപര്യമെടുത്ത് സിയയ്ക്ക് ഫാത്തിമക്ക് വീട്ടിലിരുന്ന് വീഡിയോ കോൺഫറൻസ് വഴി മത്സരത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയത്. ഇന്ന് രാവിലെ 11 മണിക്കാണ് മത്സരം.