ക്ലിന്റ് സ്മാരക ബാല ചിത്രരചന

Saturday 17 January 2026 12:43 AM IST

കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ക്ലിന്റ് സ്മാരക ജില്ല ബാല ചിത്രരചന മത്സരം സംഘടിപ്പിച്ചു. കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം നിർവഹിച്ചു. പരവൂർ സുവർണൻ അദ്ധ്യക്ഷനായി. ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് ഗോപിക കണ്ണനെ ആദരിച്ചു. സമാപന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ജില്ലയെ കലാസൗഹൃദ ഇടമായി രൂപാന്തരപ്പെടുത്തുന്നതിൽ ശിശുക്ഷേമ സമിതിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമെന്ന് മന്ത്രി പറഞ്ഞു. വിജയികൾക്ക് മെമെന്റോ വിതരണം ചെയ്തു. നേപ്പാളിൽ നടന്ന ഹാൻഡ്ബോൾ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആദിത്യ സുരേഷ്, സാഹിത്യകാരൻ ഡോ. നൗഫൽ, മത്സരത്തിന്റെ വിധികർത്താക്കളായ കലാകാരൻ ഷജിത്ത്, എ. രാമചന്ദ്രൻ മ്യൂസിയം ക്യൂറേറ്റർ പി അനീഷ് എന്നിവരെ മെമെന്റോ നൽകി ആദരിച്ചു. അഡ്വ. സന്തോഷിന്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി.