കൊല്ലം റെയിൽവേ സ്റ്റേഷനിൽ... ഇനി പാർക്കിംഗിന്റെ ലെവലങ്ങ് മാറും! (ലീഡ്)
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ എയർപോർട്ട് മോഡൽ നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് (എം.എൽ.സി.പി) ടവർ ഏതാനും ദിവസങ്ങൾക്കകം തുറക്കും. രണ്ട് ദിവസം മുൻപ് കരാർ കമ്പനി റെയിൽവേയ്ക്ക് ടവർ കൈമാറി. നടത്തിപ്പ് കരാർ ലഭിച്ചയാൾക്ക് രണ്ട് ദിവസത്തിനകം കെട്ടിടം കൈമാറും.
എം.എൽ.സി.പിയിൽ നിരീക്ഷണ ക്യാമറകൾ ഉടൻ സ്ഥാപിക്കും. പാർക്കിംഗ് കേന്ദ്രം കരാറെടുത്തയാൾക്ക് മൂന്നു മാസം മുമ്പ് ടവർ കൈമാറേണ്ടതായിരുന്നു. തൊട്ടടുത്തുള്ള മലിനജല സംസ്കരണ പ്ലാന്റ്, ഓട, ഇന്റർലോക്ക് പാകൽ എന്നിവ വൈകിയത് കൊണ്ടാണ് കൈമാറ്റം നീണ്ടത്. ഇനി റെയിൽവേ സ്റ്റേഷനിൽ നിന്ന് ദൂരെ സ്ഥലങ്ങളിലും റോഡ് വക്കുകളിലും കാർ പാർക്ക് ചെയ്യേണ്ടി വരുന്ന ദുരവസ്ഥയ്ക്ക് പരിഹാരമാകും. റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് പുറമേ ചിന്നക്കടയിലെയും പരിസരത്തെ വ്യാപാര കേന്ദ്രങ്ങളിൽ എത്തുന്നവർക്കും എം.എൽ.സി.പി പ്രയോജനപ്പെടുത്താം.
നാല് നിലകൾ
ഓരോ നിലയും 2,50,000 ചതുരശ്രയടി ആകെ ഒരു ലക്ഷം ചതുരശ്രയടി താഴത്തെ നില ഇരുചക്ര വാഹനങ്ങൾക്ക് മറ്റ് മൂന്ന് നിലകൾ കാറുകൾക്ക് 140 കാറുകൾ പാർക്ക് ചെയ്യാം 240 ബൈക്കുകളും
നടത്തിപ്പിന് 3 വർഷത്തേക്ക് കരാർ
വർഷം 2.25 കോടി റെയിൽവേയ്ക്ക്
പാർക്കിംഗ് നിരക്ക്
ഇരുചക്രവാഹനം
2 മണിക്കൂർ- 10 രൂപ 2- 8 മണിക്കൂർ 20 24 മണിക്കൂർ- 30 24- 48 മണിക്കൂർ- 60 48- 72 മണിക്കൂർ- 110
കാർ
2 മണിക്കൂർ- 30 രൂപ 2- 8 മണിക്കൂർ- 50 24 മണിക്കൂർ- 80 24- 48 മണിക്കൂർ- 180 48- 72 മണിക്കൂർ- 300