ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായകേസ്, സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയി .

Saturday 17 January 2026 1:45 AM IST

തിരുവനന്തപുരം:ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി അഡ്വ.ബി.ജി. ഹരീന്ദ്രനാഥിനെ നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 746/ 2016 കേസിലാണ് തീരുമാനം. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടനെ പുറത്തിറങ്ങും. കേസ് വാദിക്കാൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് സിസ്റ്റർ റാണിറ്റ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.മുൻ നിയമ സെക്രട്ടറിയാണ് ഹരീന്ദ്രനാഥ്