25000 രൂപ നൽകിയാൽ ആറു മാസത്തിനകം 10 കോടി രൂപ കിട്ടും , അംഗത്വമെടുത്തത് നിരവധി പേർ, ഒടുവിൽ സംഭവിച്ചത്

Saturday 17 January 2026 2:45 AM IST

കൊച്ചി: ഇറിഡിയം ഇടപാടിന്റെ പേരിൽ ആലപ്പുഴയിലും കോട്ടയത്തും 250ലധികം പേരുടെ പണം ഊറ്റിയ ബിയോൺഡ് ചാരിറ്റബിൾ ട്രസ്റ്റ്, എറണാകുളത്ത് കബളിപ്പിച്ചത് 190ലധികം പേരെ. 20 ലക്ഷം മുതൽ ഒരു കോടി വരെയാണ് പലർക്കും നഷ്ടമായിട്ടുള്ളത്. 23 ലക്ഷം രൂപ നഷ്ടപ്പെട്ട എറണാകുളം സ്വദേശിയുടെ പരാതിയിൽ വ്യാഴാഴ്ച കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. ഇതോടെ കേസുകളുടെ എണ്ണം 23ആയി. ബിയോൺഡ് ചാരിറ്റബിൾ ട്രസ്റ്റിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിൽ, ആലപ്പുഴ സ്വദേശിയായ സജി ഔസേപ്പ്, ചെന്നൈ സ്വദേശി നടാഷ, അഹമ്മദ് ഷാ എന്നിവരാണ് രണ്ട് മുതൽ നാലുവരെയുള്ള പ്രതികൾ. ജില്ലയുടെ പല ഭാഗത്തുള്ളവരാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. നാണക്കേട് ഓർത്ത് പലരും പരാതി നൽകാൻ മടിക്കുകയാണ്.

2022ൽ സുഹൃത്ത് വഴിയാണ് പരാതിക്കാരി ബിയോൺഡ് ചാരിറ്റബിൾ ട്രസ്റ്റിൽ അംഗത്വമെടുക്കുന്നത്. ആർ.ബി.ഐ അംഗീകാരമുള്ള ട്രസ്റ്റാണെന്നും നിശ്ചിത ഫീസടച്ച് അംഗത്വമെടുത്താൽ 10 കോടി രൂപ മൂന്ന് മുതൽ ആറ് മാസത്തിനകം ലഭിക്കുമെന്നായിരുന്നു വിശ്വസിപ്പിച്ചത്. 25000 രൂപയായിരുന്നു അംഗത്വ ഫീസ്. കോട്ടയത്തെ ക്ലാസിൽ പങ്കെടുപ്പിച്ച് വിശ്വാസ്യത നേടിയെടുപ്പിച്ചു. ഇവിടെ ആർ.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ഏതാനും പേരെ സംഘം എത്തിച്ചിരുന്നതിനാൽ തട്ടിപ്പായിരിക്കില്ലെന്ന് ഉറപ്പാക്കി. പിന്നീട് പലതവണകളായി 23 ലക്ഷം രൂപ വാങ്ങിയെടുക്കുകയായിരുന്നു.

ഇരകളിൽ പൊലീസും

തട്ടിപ്പിൽ റിസർവ് പൊലീസിന്റെ ചുമതലയുള്ള ഡിവൈ.എസ്.പിക്കും വനിതാ എസ്.ഐയുടെ ഭർത്താവിനും വരെ പണം നഷ്ടമായിരുന്നു. 25 ലക്ഷം രൂപയാണ് ഡിവൈ.എസ്.പിയിൽ നിന്ന് സംഘം തട്ടിയെടുത്തത്. വനിതാ എസ്.ഐയുടെ ഭർത്താവിൽ നിന്ന് 10 ലക്ഷം രൂപയാണ് തട്ടിയത്. സജി ഔസേപ്പാണ് തട്ടിപ്പിന്റെ സൂത്രധാരൻ എന്നാണ് കരുതുന്നത്. പരിചയക്കാരെയും ബന്ധുക്കളെയും സ്വാധീനിച്ച ശേഷം തട്ടിപ്പിനിരയാക്കുന്നതാണ് ഇയാളുടെ രീതിയെന്നായിരുന്നു ആലപ്പുഴ പൊലീസിന്റെ കണ്ടെത്തൽ.

ഐ.എസ്.ആർ.ഒയിൽ നിന്ന് ഇറിഡിയം വാങ്ങി നൽകാമെന്നും അതു മറിച്ചുവിറ്റ് കോടികൾ സമ്പാദിക്കാമെന്നും വാഗ്ദാനം നൽകി കഴിഞ്ഞ ഡിസംബറിൽ ഹരിപ്പാട് വെട്ടുവേനി സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായതോടെയാണ് ചാരിറ്റി ട്രസ്റ്റിന്റെ കള്ളക്കളി പുറത്തായത്. ഇറിഡിയം വിറ്റു പണം ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം വിശ്വസിച്ച യുവാവ് പറഞ്ഞ തുക പല തവണയായി അയച്ചുനൽകുകയായിരുന്നു. പണവും ലാഭവിഹിതവും തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിന് ഇരയായത്.

ആദ്യം ആർ.ബി.ഐയുടെ ചാരിറ്റി ഫണ്ടാണെന്നാണ് പറഞ്ഞത്. പിന്നീട് ഇത് റൈസ്‌പുള്ളറിലേക്കും മാറി. ഒടുവിലാണ് ഇറിഡിയത്തിൽ എത്തിയത്. തട്ടിപ്പാണെന്ന് തിരിച്ചറിയാത്ത വിധമായിരുന്നു പെരുമാറ്റം. കേന്ദ്രസർക്കാർ ഇറിഡിയം ഇടപാട് നിറുത്തിവച്ചിരിക്കുകയാണെന്നും ഇപ്പോൾ വീണ്ടും അനുമതി നൽകിയെന്നും പറഞ്ഞുപറ്റിച്ചു. ഈ ഇടപാടിലൂടെ കോടികൾ ലഭിക്കുമെന്നും സമ്പത്ത് കുമിഞ്ഞുകൂടുമെന്നും പറഞ്ഞായിരുന്നു പണം കൈക്കലാക്കിയത്. തട്ടിപ്പാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

തട്ടിപ്പിനിരയായ

38കാരി