ചുട്ടികുത്തുന്നതിനിടയിൽ പിറന്നാൾ മധുരം
Saturday 17 January 2026 10:01 AM IST
തൃശൂർ: കഥകളിയുടെ ചുട്ടികുത്തുന്നതിനിടയിൽ ഒരു പിറന്നാൾ ആഘോഷം! കഥകളി പരിശീലക സംഘത്തിലെ അംഗമായ സത്യഭാമ മുരളിയുടെ അറുപത്തിരണ്ടാം പിറന്നാളാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. എറണാകുളം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ ഹരിനന്ദന കഥകളി മത്സരത്തിൽ പങ്കെടുക്കാനായി ചുട്ടികുത്തുമ്പോഴാണ് കൂട്ടുകാരികളായ ശ്രീനന്ദയും ദേവനന്ദയും പിറന്നാൾ കേക്കുമായെത്തിയത്. പിന്നെ സത്യഭാമ കേക്ക് മുറിച്ചു, എല്ലാവർക്കും പങ്കുവച്ചു.
മുൻപ് അഞ്ച് തവണ കലോത്സവത്തിൽ കഥകളിയടക്കം അഞ്ചിനങ്ങളിൽ സമ്മാനങ്ങൾ വാങ്ങിയിട്ടുള്ള മിഥുൻ മുരളിയുടെ മാതാവാണ് ഡാൻസറായ സത്യഭാമ. ഹരിനന്ദനയെ കഥകളി പരിശീലിപ്പിക്കുന്നത് മിഥുൻ മുരളിയാണ്. അതുകൊണ്ട് സത്യഭാമയും അവർക്കൊപ്പം കൂടുന്നതാണ് പതിവ്.