യക്ഷഗാനത്തിന് നിലയ്ക്കാത്ത കെെയടി; ഞെട്ടി കാസർകോട്ടുകാർ
Saturday 17 January 2026 10:26 AM IST
തൃശൂർ: യക്ഷഗാനത്തിന് നിലയ്ക്കാത്ത കെെയടി കേട്ട് കാസർകോട്ടുകാർ ഞെട്ടി. ഭാഷ കന്നടയാണ്. സംഭാഷണങ്ങൾ അത്ര വ്യക്തവുമല്ല. എന്നിട്ടും കാട്ടുകുക്കെ എസ്.എസ്.ഹയർ സെക്കൻഡറി സ്‌കൂളിലെ ടീമിന് അഭിനന്ദനങ്ങളേറെ. നിലത്ത് കുത്തിയുയർന്ന് വട്ടംതിരിഞ്ഞുള്ള ചടുലനൃത്തമായിരുന്നു ഹെെലെെറ്റ്.
ഒരു തവണയല്ല. പലവട്ടം വേദിയിൽ ആ 'അഭ്യാസം' കണ്ടപ്പോൾ കെെയടി നിറഞ്ഞു. കഥയിലും അവതരണത്തിലുമെല്ലാം അവർ നിറഞ്ഞുനിന്നു. മൂന്നുവട്ടവും സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി. മകനെ തിരിച്ചറിയുന്ന അർജുനനായിരുന്നു കഥ. അർജ്ജുനൻ കുതിരയുമായി എത്തുന്നതോടെ മകൻ ബഭ്രുവാഹനൻ തടയുന്നതും യുദ്ധം ചെയ്യുന്നതും. പിന്നീട് അർജ്ജുനന്റെ പത്നി ചിത്രാംഗദ, അച്ഛനോട് മാപ്പുപറയാൻ ബഭ്രുവാഹനനോട് പറയുന്നു ഇതാണ് രംഗം. ബാലകൃഷ്ണയാണ് ഗുരു.