കേരളകൗമുദി അടിക്കുറിപ്പ് മത്സരം; വിജയിക്ക് സമ്മാനം നൽകി
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദിക്ക് സമീപമുള്ള കേരളകൗമുദി സ്റ്റാളിലെ 'കേരളകൗമുദി അടിക്കുറിപ്പ്' മത്സരത്തിലെ വിജയിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് സമ്മാനം നൽകി. അവണൂർ സ്വദേശി വിയാൻ ജോ വിമൽ സമ്മാനം ഏറ്റുവാങ്ങി. അമല ഹോസ്പിറ്റൽ ജനറൽ മാനേജർ (എക്സ്റ്റേണൽസ്) ബോർജിയോ ലൂയിസ് ഉന്നതപഠനത്തിനുളള പുസ്തകങ്ങൾ സമ്മാനിച്ചു.
ഇന്നലത്തെ നറുക്കെടുപ്പ് മേരി തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അവണൂർ ഡിവിഷൻ അംഗം പ്രസാദ്, അമല ആശുപത്രി പി.ആർ.ഒ. ജോസഫ് വർഗീസ് എന്നിവർ സന്നിഹിതരായി. കേരളകൗമുദി കലോത്സവപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഫോട്ടോയ്ക്കാണ് അടിക്കുറിപ്പ് എഴുതേണ്ടത്. 'കേരളകൗമുദി അമല ഹോസ്പിറ്റൽ ഇൻ അസോസിയേഷൻ വിത്ത് ബാങ്ക് ഒഫ് ബറോഡ, സ്വർണ്ണമുഖി ജ്വല്ലറി, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ അടിക്കുറിപ്പ് മത്സരത്തിൽ വിജയികളാകുന്നവർക്ക് എല്ലാദിവസവും കൈനിറയെ സമ്മാനമുണ്ട്. അടിക്കുറിപ്പ് എഴുതി സ്റ്റാളിലെ ബോക്സിൽ നിക്ഷേപിച്ചാൽ മതിയാകും. തേക്കിൻകാട് മൈതാനത്തിലെ എക്സിബിഷൻ ഗ്രൗണ്ടിലുളള പ്രധാന വേദിക്ക് സമീപമാണ് സ്റ്റാൾ.
ഇന്നലത്തെ വിജയി: ലക്ഷ്മി ബി നായർ, പുത്തൻപറമ്പ്, കൈനകരി, ആലപ്പുഴ ഒൻപതാം ക്ളാസ് , ഹോളി ഫാമിലി ജി.എച്ച്. എസ് കൈനകരി