അർജ്ജുനനായും പരമശിവനായും അശ്വിൻ; വീണ്ടും എ ഗ്രേഡ് സന്തോഷം!

Saturday 17 January 2026 11:13 AM IST

തൃശൂർ: പാശുപതാസ്ത്രത്തിനായുള്ള അർജ്ജുനന്റെ കഠിനതപസും ശിവന്റെ പരീക്ഷണവും കേരളനടന വേദിയിലെത്തി, കിരാതം ആട്ടക്കഥയിലെ ഗാംഭീര്യം ചോരാതെ അവതരിപ്പിച്ച തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥി വി.അശ്വിൻ കൃഷ്ണയ്ക്ക് തുടർച്ചയായ രണ്ടാം വർഷവും എ ഗ്രേഡിന്റെ സന്തോഷം.

14 വർഷമായി അശ്വിൻ നൃത്തംപഠിക്കുന്നു. ഗുരു ഗോപിനാഥിന്റെ ശിഷ്യൻ അജയൻ പേയാടാണ് അശ്വിന്റെ ഗുരു. ദേവസ്വംബോർഡ് കോളേജിലെ അക്കൗണ്ടന്റ് പേയാട് പിറയിൽ സ്വസ്തിയിൽ കെ.വിനോദിന്റെയും വ്യവസായ വകുപ്പിലെ സീനിയർ ക്ളർക്ക് എം.എസ്.സൗമ്യയുടെയും മകനാണ്.