ജന്മദിനത്തിന് എ ഗ്രേഡിന്റെ മധുരം

Saturday 17 January 2026 11:18 AM IST

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പരിചമുട്ട് മത്സരം കഴിഞ്ഞിറങ്ങിയ തിരുവനന്തപുരം ഇടവ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസിലെ ടീം അംഗങ്ങൾ സഹ മത്സരാർത്ഥിയായ ആരവ് സുരേഷിന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത് ഇരട്ടി മധുരമായി. മത്സരത്തിൽ ടീം എ ഗ്രേഡ് നേടിയിരുന്നു.