പൂര നഗരിയിൽ മേളഗോപൂരം തീർത്ത് പാലക്കാടൻ സംഘം

Saturday 17 January 2026 12:12 PM IST

തൃശൂർ: ഇലഞ്ഞിത്തറ മേളത്തിന്റെ നാട്ടിൽ മേളഗോപുരം തീർത്ത് പാലക്കാട് ചിറ്റിലഞ്ചേരി എം.എൻ.കെ.എം.എച്ച്.എസ്.എസിലെ വാദ്യകലാകാരൻമാർ. ഇടവേളയ്ക്ക് ശേഷം സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെത്തി ഹൈസ്‌കൂൾ വിഭാഗം ചെണ്ടമേളത്തിൽ എ ഗ്രേഡുമായാണ് ഇവ‌ർ മടങ്ങിയത്.

ചിറ്റിലഞ്ചേരി മണി, ഹരിപ്രസാദ് എന്നിവരുടെ ശിക്ഷണത്തിൽ മഹിത്ത്, മിഥുൻ, ശ്രീനന്ദൻ, അഖിൽ, അമൽ, നിവേദ്, മനു എന്നിവരാണ് ചിറ്റിലഞ്ചേരിയുടെ അഭിമാനമായി മാറിയത്. പങ്കെടുത്ത എല്ലാവരും ചെണ്ട, കുഴൽ കൊമ്പ്, താളം എന്നിവയിൽ ഉത്സവപരിപാടികളിലും പങ്കെടുത്ത് വരുന്നവരാണ്. ഇലഞ്ഞിത്തറ മേളത്തിന്റെ രണ്ടാമൻ പെരുവനം സതീശൻ മാരാരടക്കം മത്സരം കാണാനെത്തിയിരുന്നു.