വേദന മറന്ന് നാടോടി നൃത്തമാടി അഭിജിത്ത്
Saturday 17 January 2026 2:21 PM IST
തൃശൂർ: നാടോടി നൃത്തവേദിയിൽ തിരശീല ഉയർന്നപ്പോൾ അഭിജിത്ത് കാലിന്റെ വേദന മറന്നു, ചന്തമാനായി ആടി. തിരശീല വീണപ്പോഴേക്കും വേദനയോടെ തളർന്നുവീണു. കോഴിക്കോട് കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർത്ഥിയായ പി.എസ്.അഭിജിത്തിന് ഒരാഴ്ച മുൻപ് സ്‌കൂട്ടറിൽ നിന്നും വീണ് പരിക്കേറ്റിരുന്നു. വലതുകാലിന്റെ കുഴ തെറ്റി, ബാൻഡേജ് ഇട്ട് നഗരിയിലെത്തി. പ്രാക്ടീസിന് പോലും പറ്റാത്ത വിധം വേദന.
ഇന്നലെ വേഷമിട്ട് ബാൻഡേജ് മുറുക്കിക്കെട്ടിയാണ് വേദിയിലെത്തിയത്. ഹൈസ്‌കൂൾ വിഭാഗം നാടോടി നൃത്തത്തിൽ ചന്തമാന്റെ കഥ നന്നായി ആടിയെങ്കിലും തിരശീല താണപ്പോഴേക്കും വേദന തുളച്ചുകയറി വീണു. കൂരാച്ചുണ്ട് പുതിയ പറമ്പ് വീട്ടിൽ തേപ്പ് ജോലി ചെയ്യുന്ന പി.പി.സജിയുടെയും ഹോംനഴ്‌സായ ബിന്ദുവിന്റെയും മകനാണ്.