അനുകരണ കലയിൽ പിതാവ് ഗുരുവായി, മകൾക്ക് മൂന്നാം തവണയും എ ഗ്രേഡ്

Saturday 17 January 2026 2:42 PM IST

തൃശൂർ : പിതാവിന്റെ ശിക്ഷണത്തിൽ മൂന്നാം തവണയും മകൾക്ക് മിമിക്രിയിൽ എ ഗ്രേഡ്. മലപ്പുറം കൊട്ടുകര പി.പി.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഇഷ മെഹറിനാണ് തുടർച്ചയായി മൂന്നാം തവണയും ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മിമിക്രിയിൽ എ ഗ്രേഡുമായി മടങ്ങിയത്. മലപ്പുറം കാവന്നൂർ ജി.എച്ച്.എസ്.എസിലെ അദ്ധ്യാപകനും മിമിക്രി കലാകാരനുമായ ബറോസ് കൊടക്കാടന്റെ മകളാണ് ഇഷ മെഹറിൻ. യുദ്ധത്തിനെതിരെയുള്ള സന്ദേശമാണ് അവതരിപ്പിച്ചത്. കാലിക്കറ്റ്, സംസ്‌കൃതം, എം.ജി യൂണിവേഴ്‌സിറ്റി ഇൻർസോൺ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള ബറോസ് പ്രൊഫഷണൽ കലാകാരനാണ്. മൂത്ത മകൾ ദിയ മെഹറിനും രണ്ട് തവണ ഹയർ സെക്കൻഡറി വിഭാഗത്തിൽ നേരത്തെ ബറോസിന്റെ ശിക്ഷണത്തിൽ എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു. അദ്ധ്യാപികയായ റംലയാണ് മാതാവ്.