ഭക്തിസാന്ദ്രം; ഭരതനാട്യത്തിൽ കൃഷ്ണജിത്തിന് തിളക്കം

Saturday 17 January 2026 3:34 PM IST

തൃശൂർ: കൈമുദ്രകളിൽ മുരുകഭക്തിയുടെ ഭാവവൈവിദ്ധ്യങ്ങൾ വിരിയിച്ച് ബി.കൃഷ്ണജിത്ത് ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യത്തിൽ എ ഗ്രേഡ് സ്വന്തമാക്കി. പത്തനംതിട്ട കുളനട ജി.പി.എച്ച്.എസ്.എസിലെ പ്‌ളസ് ടു വിദ്യാർത്ഥിയാണ്. ആറ് വർഷമായി നൃത്തം പഠിക്കുന്ന കൃഷ്ണജിത്ത് ജില്ലാ സംസ്ഥാന കലോത്സവങ്ങളിൽ പല തവണ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു.

കൗമാര കലോത്സവത്തിന്റെ വേദിയോട് വിടപറയുന്ന വേളയിലും എ ഗ്രേഡിന്റെ മാറ്റ് കുറഞ്ഞില്ല. അജിത ശശിധരനും മകൾ ശ്രുതി ശശിധരനുമാണ് പരിശീലകർ. കെ.എസ്.ആർ.ടി.സി മെക്കാനിക്കായ കുളനട പനങ്ങാട് പുത്തൻപുരയ്ക്കൽ പടിഞ്ഞാറേതിൽ പി.എസ്.ബിജുകുമാറിന്റെയും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥയായ എസ്.സുജയുടെയും മകനാണ്.