സി.ഡി.എസ്: അക്കൗണ്ടന്റ് ഒഴിവ്

Sunday 18 January 2026 12:27 AM IST

കൊച്ചി: ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം മൂന്ന്.

അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗം ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. ബി.കോം ബിരുദവും ടാലി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടാകണം. പ്രായപരിധി 20നും 35നും മദ്ധ്യേ. സി.ഡി.എസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്ക് 40 വയസ് വരെ. സംവരണ വിഭാഗക്കാർക്ക് ഇളവുണ്ട്. അപേക്ഷകൾ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്നോ വെബ് സൈറ്റിൽ നിന്നോ ലഭിക്കും. www.kudumbashree.org. അവസാന തീയതി ജനുവരി 27 വൈകിട്ട് 5 വരെ. ഫോൺ : 0484 2926787