അമൃതയിൽ ദേശീയ സെമിനാർ
Sunday 18 January 2026 12:36 AM IST
കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസും അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയും സംയുക്തമായി 'ഭാരതീയ ജ്ഞാനപദ്ധതിയും ആധുനിക വിദ്യാഭ്യാസവും" എന്ന വിഷയത്തിൽ നടത്തിയ ഏകദിന ദേശീയ സെമിനാർ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ. സാജു ഉദ്ഘാടനം ചെയ്തു. മാത അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. എം.സി. ദിലീപ് കുമാർ അദ്ധ്യക്ഷനായി. ഡോ. യു. കൃഷ്ണകുമാർ, ഇ.എൻ. നന്ദകുമാർ, പി. സോമനാഥൻ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ ഡോ. കെ. ശിവപ്രസാദ് വിശിഷ്ടാതിഥിയായി. ഡോ. കെ.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പ്രൊഫ. ബി. അനന്തകൃഷ്ണൻ, ഇ.എം. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.