വെള്ളം പമ്പ് ചെയ്തതോടെ തല പൊക്കി ഭീമൻ മൂർഖൻ പാമ്പ്, പിടികൂടാൻ ശ്രമിച്ചതോടെ പത്തിവിടർത്തി കൊത്താനാഞ്ഞു
തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തിനടുത്തുള്ള പേരൂരിലുള്ള ഒരു വീട്ടിലാണ് ഇത്തവണ വാവാ സുരേഷും സ്‌നേക്ക് മാസ്റ്റർ ടീമും എത്തിനിൽക്കുന്നത്. വീട്ടിലെ ചുറ്റുമതിലിലെ ബേസ്‌മെന്റിലേക്ക് ഇഴഞ്ഞുകയറിയ മൂർഖൻപാമ്പിനെ അയൽവാസികൾ കണ്ടു. ഇവിടെയത്തിയ വാവ ഒരുപാട് ശ്രമിച്ചിട്ടും പാമ്പിനെ കണ്ടെത്താനായില്ല. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ ബേസ്‌മെന്റിലേക്ക് വെള്ളം പമ്പ് ചെയ്യുകയായിരുന്നു.
അല്പസമയത്തിനുള്ളിൽ തന്നെ പാമ്പ് വെള്ളത്തിൽ നിന്നും തലപൊക്കി പുറത്തിറങ്ങി. നിമിഷങ്ങൾക്കുള്ളിൽ മതിലിൽ ചാരിവച്ചിരുന്ന വലിയ ഗ്ലാസ് കഷ്ണങ്ങളിലേക്ക് കയറി. മൂർഖനെ പിടികൂടിയ വാവാ വീട്ടുമുറ്റത്തേക്ക് കൊണ്ടുവന്നു. ഒൻപതുവയസ് പ്രായമുള്ള ഇണചേരാത്ത പെൺപാമ്പിനെയാണ് വാവയും സംഘവും പിടികൂടിയത്. പാമ്പ് പത്തിവിടർത്തുന്നത് കൊത്താനല്ലെന്നും പേടിച്ചിട്ടാണെന്നും വാവ പറഞ്ഞു. പാമ്പിനെ ചാക്കിലാക്കാൻ ശ്രമിച്ചതോടെ ഭീമൻ പാമ്പ് വാവയെ കൊത്താനാഞ്ഞു. കാണുക കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്യ്ത് വലിയ മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.