കാംകോയിൽ കൊയ്ത്തുത്സവം
Sunday 18 January 2026 12:38 AM IST
നെടുമ്പാശേരി: കാംകോ കർഷക മിത്ര സമിതിയുടെ നേതൃത്വത്തിൽ ഏഴര ഏക്കറോളം വരുന്ന കാംകോ പാടശേഖരത്തിൽ നടത്തിയ നെൽക്കൃഷി വിളവെടുത്തു. കാംകോയുടെ 'ഇലക്ട്രിക്കൽ റീപ്പർ" ഉപയോഗിച്ച് 'കൊയ്ത്തുത്സവം 2026" ഡെപ്യൂട്ടി ജനറൽ മാനേജർ ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി എസ്. സുമേഷ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോളി കുഞ്ഞുമോൻ, ജയ കൃഷ്ണൻ, കൃഷി അസി. കെ. വിജേഷ് എന്നിവർ സന്നിഹിതരായി. മുഹമ്മദ് ഷാഹിദ് അലി, എസ്. അരുൺ, ആർ. രാജേഷ്, ആർ.ബി. ആകാശ്, രാജീവ് പി. രാജൻ, തോമസ് വർഗീസ്, കെ.പി. പുരുഷോത്തമൻ, സി.എൻ. ഷിജു, മനോജ് മാത്യു, പി. ദീപേഷ് എന്നിവർ സംസാരിച്ചു.