ക്ഷേത്രം ജീവനക്കാരിയെ കീരി കടിച്ചു
Sunday 18 January 2026 12:53 AM IST
പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാരി കെടാമംഗലം കൊപ്പറമ്പ് ഗോപാലന്റെ ഭാര്യയുമായ അമ്മിണിയെ കീരി കടിച്ചു. ഇന്നലെ രാവിലെ ക്ഷേത്രത്തിലെ പൂജാപാത്രങ്ങൾ ക്ഷേത്രമതിൽക്കെട്ടിന് പുറത്തുവച്ച് തേച്ചുകഴുകുന്നതിനിടെ കീരി ഓടിവന്നു വലത് കൈയിൽ കടിക്കുകയായിരുന്നു. കൈയിൽ ചോര നിൽക്കാത്തതിനെ തുടർന്ന് അമ്മിണിയെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് കുത്തിവയ്പ്പെടുത്തു. കടിച്ചശേഷം കുറച്ചു നേരം ക്ഷേത്രപരിസരത്ത് ചുറ്റിക്കറങ്ങിയ ശേഷമാണ് കീരി ഓടിപ്പോയത്. കീരി മനുഷ്യനെ കടിക്കുന്നത് അത്യപൂർവമാണ്.