കെ ഇനം പായ്ക്കറ്റുകൾ വിദ്യാർത്ഥികൾ വക
Sunday 18 January 2026 12:47 AM IST
നെടുമ്പാശേരി: കുടുംബശ്രീ കെ ടാറ്റ് പദ്ധതിയുടെ ഭാഗമായി ആഗോള വിപണിയിലിറക്കുന്ന കെ -ഇനം ഭക്ഷ്യോത്പന്നങ്ങളുടെ പായ്ക്കറ്റുകളുടെ രൂപകല്പന നിർവഹിച്ചത് വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് സംരംഭം. 'പോളറോയ്ഡ് ദോശ" എന്ന സ്റ്റാർട്ടപ്പ നടത്തുന്ന പാലക്കാട് ലീഡ് കോളേജ് ഒഫ് മാനേജ്മെന്റിലെ വിദ്യാർത്ഥികളാണ്. റിസ് വി. ചാറ്റർജി, ആൽഫ്രഡ് ടി. മനോജ്, ആൽഫിൻ ടി. മനോജ്, കെ.എം. അഭിനന്ദ്, ആൽവിൻ മനോജ്, എസ്. അഭിശങ്കർ, രാകേഷ് രവി എന്നിവരാണ് സാരഥികൾ. അദ്ധ്യാപകരായ ഡോ. പി.എം. മേഘ, അജയ് ബേസിൽ വർഗീസ് എന്നിവർ സംരംഭത്തിന് സഹായികളായുണ്ട്. ആഗോള വിപണിയിലിറങ്ങുന്ന കുടുംബശ്രീ ഉത്പന്നങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.