ദേവഗിരിയിൽ സെമിനാർ

Sunday 18 January 2026 12:31 AM IST
ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ സോഷ്യൽ വർക്ക് വിഭാഗം സംഘടിപ്പിച്ച ദേശീയ സെമിനാർ സാമൂഹിക പ്രവർത്തക പദ്മശ്രീ ദയാഭായ് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം 'എല്ലാവർക്കും ആരോഗ്യം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ 'കൊളാബർ'-26 സാമൂഹിക പ്രവർത്തക പദ്മശ്രീ ദയാഭായ് ഉദ്ഘാടനം ചെയ്തു. എ.ഐ.സി.എച്ച്.എം ഡയറക്ടർ പ്രൊഫ. ജോസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേജർ ഫാ. ബിജു ഐസക്, പ്രിൻസിപ്പൽ ഫാ. ഡോ. ബിജു ജോസഫ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. സുനിൽ ജോസ്, ഫാ. ആന്റോ എൻ.ജെ, ഡോ. സതീഷ് ജോർജ്, ഡോ. പി.ജെ വിനീഷ്, വകുപ്പ് മേധാവി ഡോ. അനീഷ് കുര്യൻ, ഫാ. സുനിൽ.എം.ആന്റണി, ഫാ.ഡോ.ബിനോയ് പോൾ, ഡോ.സനാതനൻ വെള്ളുവ, ഡോ.അഹമ്മദ് മുനാവിർ, ലക്ചറർ അനീഷാ സിബി, സ്റ്റുഡന്റ് കോർഡിനേറ്റർ നയന മധു എന്നിവർ പ്രസംഗിച്ചു.