പാലിയേറ്റീവ് ദിന റാലി

Sunday 18 January 2026 12:44 AM IST
നന്മണ്ടയിൽ നടന്ന പാലിയേറ്റീവ് ദിന റാലിയും സത്യപ്രതിജ്ഞയും

നന്മണ്ട: ചീക്കിലോട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ നന്മണ്ട 13 ൽ പാലിയേറ്റീവ് ദിന റാലിയും സത്യ പ്രതിജ്ഞയും നടത്തി . ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിനിഷ ഷൈജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെയർമാൻ ടി.എം അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് സന്ദേശ റാലിയിൽ പ്രസിഡന്റ് വിനിഷ ഷൈജു, വൈസ് പ്രസിഡന്റ് ലീല പാടിക്കര, പി.വിശ്വൻ, ജയ പ്രകാശൻ പുത്തഞ്ചേരി, സമീറ, വി.സി പ്രമോദ്, എം.കെ രമേശൻ, ടി.പി നിളാമുദ്ദിൻ, കെ.സി ജിനിഷ, ബിജി കുനിയൻ പറമ്പത്ത്, സത്യഭാമ, ഗിരിജ വലിയ പറമ്പിൽ, വിജയ, പ്രേമലത വാലത്ത്, കരിക്കിരികണ്ടി അനിൽകുമാർ, ഷൈമ മനോജ്, നിന ശശീന്ദ്രൻ, അബ്ദുറഹിമാൻ, രാമദാസ് എന്നിവർ പങ്കെടുത്തു.