ബൈക്ക് റാലി സംഘടിപ്പിച്ചു
Sunday 18 January 2026 12:50 AM IST
വടകര: പാലിയേറ്റീവ് കെയർ ദിനത്തിൽ മണിയൂർ കാരുണ്യം പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ സാന്ത്വന സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചു. ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്, ജവഹർ നവോദയ വിദ്യാലയ, ഗവ: ഐടി ഐ മണിയൂർ, എസ്.എൻ കോളേജ് മണിയൂർ എന്നിവയുടെ സഹകരണത്തോടെയാണ് റാലി നടന്നത്. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിൻഷ. കെ ഉദ്ഘാടനം ചെയ്തു. നവോദയ പ്രിൻസിപ്പൽ സുരേഷ്. പി. എം ഫ്ലാഗ് ഓഫ് ചെയ്തു. അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജയശ്രീ പാലിയേറ്റീവ്ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജേഷ്, സീമ, മൂഴിക്കൽ റസാഖ് എന്നിവർ പ്രസംഗിച്ചു. കാരുണ്യം സെക്രട്ടറി എം. പി അബ്ദുൽറഷീദ് സ്വാഗതവും സി. എം വിജയൻ നന്ദിയും പറഞ്ഞു.