എം.എൽ.എയുടെ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്
Sunday 18 January 2026 1:03 AM IST
വൈപ്പിൻ: കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നേതൃത്വം നൽകുന്ന മണ്ഡലംതല മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് എടവനക്കാട് എച്ച്.ഐ.എച്ച്.എസിൽ നടക്കും. രാവിലെ 8 മുതൽ 1.30 വരെ രജിസ്റ്റർ ചെയ്യുന്ന 3000 പേർക്ക് സമഗ്ര ചികിത്സ ഉറപ്പാക്കും. ബി.പി.സി.എൽ, ഐ.എം.എ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ്. അപകടങ്ങളിൽ മരിച്ച 5 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ ധനസഹായം നൽകും. ക്യാമ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സാജിത്ത്, ഡി.എം.ഒ ഡോ. ഷീജ, ബി.പി.സി.എൽ മാനേജർ ജോർജ് തോമസ്, എസ്.ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി, ഡോ. അതുൽ ജോസഫ് മാനുവൽ എന്നിവർ പ്രസംഗിക്കും.