സമരഭേരി സംഘടിപ്പിച്ചു

Sunday 18 January 2026 12:22 AM IST
തൊഴിലുറപ്പ് ആർ.എം.പി, ഐ സമരഭേരി എൻ .വേണു ഉദ്ഘാടനം ചെയ്യുന്നു

വടകര: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ആർ.എം.പി.ഐ സമരഭേരി സംഘടിപ്പിച്ചു. എൻ വേണു ഉദ്ഘാടനം ചെയ്തു. മോദി സർക്കാർ വൻകിട കുത്തകകൾക്ക് വിടുപണി ചെയ്യുകയാണെന്നും അടിസ്ഥാന ജനവിഭാഗങ്ങളെ ദ്രോഹിക്കുകയാണെന്നും എൻ വേണു പറഞ്ഞു. ഇതിനുദാഹരണമാണ് തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കലെന്നും ഇതിനെതിരായി സമാന ചിന്താഗതിക്കാരേയും ബഹുജനങ്ങളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കെ.കെ.രമ എം.എൽ.എ, ചന്ദ്രൻ കൊളങ്ങര, ബിജിത്ത് ലാൽ തെക്കേടത്ത്, കെ. കെ. ശ്രീജിത്ത്, ടി. പി. മിനിക, ഭാസ്കരൻ. കെ എന്നിവർ പ്രസംഗിച്ചു. പി. എം. വിനു, ടി.കെ. അനിത, ബിന്ദു, ഇ.കെ. പ്രദിപ് കുമാർ, മനോജ് കുമാർ. പി, സോഷിമ എന്നിവർ നേതൃത്വം നൽകി.