ഉദയ ഫുട്‌ബോളിന് തുടക്കമായി
Sunday 18 January 2026 12:26 AM IST
മാനന്തവാടി: ഇരുപതാമത് ഉദയ ഫുട്‌ബോൾ ടൂർണമെന്റിന് വള്ളിയൂർക്കാവ് മൈതാനിയിൽ തുടക്കമായി. മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ശരണ്യ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ മഞ്ജുള അശോകൻ, ലാജി ജോൺ, മുരളി ആയിപ്പൊയിൽ,കമ്മന മോഹനൻ, സി സി പ്രിൻസ്, ബാബു ഫിലിപ്പ്, ഷാജി തോമസ് ,പത്മനാഭൻ എടത്തന, പി സി ജോൺ, സലാം സെഞ്ച്വറി, ബഷീർ ഗൾഫ് കോർണർ എന്നിവർ പ്രസംഗിച്ചു. ഷാഫി പറമ്പിൽ എം.പി കളിക്കാരെ പരിചയപ്പെട്ടു. ഉദ്ഘാടന മത്സരത്തിൽ എഫ് സി തിരുവണ്ണൂർ കാലിക്കറ്റിനെ ഏക പക്ഷിയമായ ഒരു ഗോളിന് പരാജയപ്പെടുത്തി വൈറ്റ് റോസസ് പൊഴുതന വിജയിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന മത്സരത്തിൽ നയന കമ്മോം എം എഫ് സി മിനങ്ങാടിയുമായി ഏറ്റുമുട്ടും.