സുധാകരൻ കന്നൂരിനെ അനുസ്മരിച്ചു

Sunday 18 January 2026 12:36 AM IST
പ്രമുഖ നാടക നടൻ സുധാകരൻ കന്നൂരിൻ്റെ നിര്യാണത്തിൽ നന്മണ്ട ഉപാസന കലാരംഗും തളി ഉമാമഹേശ്വരി കലാസമിതിയും സംയുക്തമായി നടത്തിയ അനുസ്മരണ യോഗത്തിൽ ഹരീന്ദ്രനാഥ് ഇയ്യാട് സംസാരിക്കുന്നു

നന്മണ്ട: നാടക നടൻ സുധാകരൻ കന്നൂരിന്റെ നിര്യാണത്തിൽ നന്മണ്ട ഉപാസന കലാരംഗും തളി ഉമാമഹേശ്വര കലാസമിതിയും സംയുക്തമായി അനുശോചന യോഗം സംഘടിപ്പിച്ചു. വിശ്വൻ നന്മണ്ട അദ്ധ്യക്ഷത വഹിച്ചു. ഹരീന്ദ്രനാഥ് ഇയ്യാട്, എം.കെ രവിവർമ്മ, പ്രദീപ് മുടത്ത്യലം, രാധാകൃഷ്ണൻ ബാലുശ്ശേരി, നളിനാക്ഷൻ, സുലോചന നന്മണ്ട, ശൈലജ കുന്നോത്ത്, രാമദാസ് നന്മണ്ട, പടിക്കലക്കണ്ടി ഗംഗാധരൻ നായർ, കമ്മിളി സദൻ, ടി.കെ.രാധാകൃഷ്ണൻ, സുധി നന്മണ്ട, അനിൽ ചാത്തോത്ത് എന്നിവർ പ്രസംഗിച്ചു. ഉപാസനയുടെ ഭക്തമീര, രാവണപുത്രി, തച്ചോളി അമ്പാടി, വൈശാഖ പൗർണ്ണമി, രണാങ്കണം, മാമലകൾക്കപ്പുറത്ത്, കാവിലമ്മ സാക്ഷി, കന്നൂർ നാടകദേശത്തിന്റെ ഹൃദയത്തിന്റെ ഭാഷയിൽ, വയൽക്കിളികളുടെ പാട്ട് എന്നീ നാടകങ്ങളിൽ സുധാകരന്റെ ശ്രദ്ധേയയായിരുന്നെന്ന് യോഗം അനുസ്മരിച്ചു.