മുരിങ്ങ കുക്കീസ് മുതൽ ചേമ്പ് ചിപ്സ് വരെ

Sunday 18 January 2026 12:36 AM IST

കുടുംബശ്രീ അംഗങ്ങൾ പാകപ്പെടുത്തിയെടുക്കുന്ന വിഭവങ്ങൾ ഇനി ആഗോള വിപണിയിലും തിളങ്ങും. ആരോഗ്യ സംരക്ഷണത്തിന് ഡയബറ്റിക് മിക്സ്, ഏത്തപ്പഴം ഹെൽത്ത് മിക്സ്, ബേബി പൗഡർ, ന്യൂട്രീബാർ, വർജിൻ കോക്കനട്ട് ഓയിൽ എന്നിവയാണ് ശ്രദ്ധേയം. പുതുതലമുറയെ ആകർഷിക്കാൻ കോഫി ക്യൂബ്സ്, ഫ്രൂട്ട് ബാർ, മാംഗോ ഫ്രൂട്ട് ബാർ, വൈവിധ്യമാർന്ന പാസ്ത, ഹൈഡ്രേറ്റഡ് ബനാന, ടൂട്ടിഫ്രൂട്ടി എന്നിവയുമുണ്ട്. ഒപ്പം സൂപ്പർ ഫുഡ് എന്നറിയപ്പെടുന്ന മുരിങ്ങയില പൗഡർ, മുരിങ്ങക്കായ പൗഡർ, മുരിങ്ങ കുക്കീസ് എന്നിവയും മില്ലറ്റിന്റെ വിവിധ പലഹാരങ്ങളുമുണ്ട്. നാടൻ രുചികളായ കപ്പ കൊണ്ടുള്ള മിക്സ്ചർ, മുറുക്ക്, പക്കാവട, ചേമ്പ് ചിപ്സ് എന്നിവ അന്താരാഷ്ട്ര നിലവാരത്തിലുള്ള പാക്കേജിംഗോടെയാണ് പുറത്തിറക്കുന്നത്.