സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ ഹബിന് തുടക്കം

Sunday 18 January 2026 12:37 AM IST

തിരുവനന്തപുരം: സ്റ്റാർട്ടപ്പുകൾക്ക് പ്രവർത്തനസൗകര്യം ഒരുക്കുന്നതിനായി സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ ഹബ് കൊച്ചി കളമശേരിയിലെ ടെക്‌നോളജി ഇന്നവേഷൻ സോണിൽ തുറന്നു.1200 പേർക്ക് ജോലി ചെയ്യാനുള്ള സൗകര്യമുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് ഇന്റർനെറ്റ് സൗകര്യം, ക്ലൗഡ് ക്രെഡിറ്റുകൾ, മെന്റർഷിപ്പ് പരിപാടികൾ, സ്റ്റാർട്ടപ്പ് സ്ഥാപകരുമായുള്ള നെ‌റ്റ്‌വർക്കിംഗ് അവസരങ്ങൾ, പ്രമുഖ ദേശീയ, അന്താരാഷ്ട്ര പരിപാടികളിലേക്കുള്ള പ്രവേശനം എന്നിവ ലഭ്യമാകും.ഡിജിറ്റൽ ഹബ്ബിൽ ഓഫീസ് സൗകര്യം ലഭിക്കുന്നതിന് startups.startupmission.in/application/incubation സന്ദർശിക്കണം.