കവിത ബുൾഡോസറുകളുടെ കാലം

Sunday 18 January 2026 12:39 AM IST

ഇ​ന്നു​ ​നാം​ ​കാ​ണു​ന്ന ബു​ൾ​ഡോ​സ​റു​ക​ൾ​ക്ക് കെ​ട്ടി​യു​യ​ർ​ത്തി​യ​തി​നെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​ ​മാ​ത്ര​മ​ല്ല, ച​രി​ത്ര​മു​റ​ഞ്ഞ​തി​നെ​യെ​ല്ലാം തോ​ണ്ടി​യെ​ടു​ക്കാ​നും ചി​ല​ത് ​ഇ​ള​ക്കി​ ​മ​റി​ക്കാ​നും പ​ല​തും​ ​കൂ​ട്ടി​ക്കു​ഴ​യ്ക്കാ​നും വേ​രോ​ടെ​ ​പി​ഴു​തെ​റി​യാ​നും പോ​ന്ന​ ​ത​രം​ ​ശ​ക്തി​യു​ണ്ട്...

വ​ലി​യ​ ​മ​ല​ക​ളെ​ ​തോ​ണ്ടി ചെ​റു​താ​ക്കു​ന്ന​ ​ജോ​ലി​യും ചെ​റി​യ​ ​ച​തു​പ്പു​ക​ളെ പു​റ​മേ​ ​മൂ​ടി,​ ​കാ​ണു​മ്പോൾ വ​ന്മ​ല​യാ​ക്കു​ന്ന​ ​ജോ​ലി​യും അ​വ​ ​ചെ​യ്യാ​റു​ണ്ട്...

ആ​ഴ​ത്തി​ലെ​ ​വേ​രു​കൾ തോ​ണ്ടി​യെ​ടു​ക്കു​ന്ന​തും ജീ​വ​നെ​ ​കു​ഴി​കു​ത്തി മൂ​ടു​ന്ന​തും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല​ ​ജോ​ലി​ക​ളും​ ​ചെ​യ്യു​ന്ന ബു​ൾ​ഡോ​സ​റു​ക​ളാ​ണ് ഇ​ന്ന്‌​ ​നി​ല​വി​ലു​ള്ള​ത്...

കാ​ടു​പോ​ലെ​ ​വ​ള​രു​മ്പോൾ അ​രി​ഞ്ഞു​ ​ത​ള്ളി വ​ള​രെ​ ​നേ​രി​യ​താ​ക്കി​യും പി​ന്നെ​ ​നേ​രി​ലി​ല്ലാ​താ​ക്കി​യും വാ​രി​യെ​റി​ഞ്ഞു​ട​യ്ക്കു​ന്ന ബു​ൾ​ഡോ​സ​റു​ക​ൾ​ക്ക് പ​ണി​ക​ൾ​ ​അ​ന​വ​ധി​യാ​ണ്...

തു​ല്യ​മാ​യി​ ​വ​ള​രാ​തെ സ​മ​ത്വ​പാ​ത​യി​ൽ​ ​കു​ഴി​കൾ തീ​ർ​ക്കു​ന്ന​ത് ​അ​തി​ന്റെ യ​ന്ത്ര​നാ​വാ​ണ്, വ​ള​ർ​ച്ച​യി​ല്ലാ​തെ​ ​മു​ര​ടി​പ്പി​ച്ച് ചി​ല്ല​ക​ളൊ​ടി​ച്ചി​ള​ക്കി പി​ഴു​തു​ ​മാ​റ്റു​ന്ന​തും അ​വ​ ​ത​ന്നെ​യാ​ണ്...

അ​ങ്ങ​നെ​ ​അ​ങ്ങ​നെ നാം​ ​ക​ണ്ടു​വ​ന്നി​രു​ന്ന ന​മ്മു​ടെ​ ​വി​ശ്വാ​സ​ങ്ങ​ളെ അ​ക​ലേ​ക്ക്‌​ ​മ​റ​യ്ക്കു​ന്ന​തും കൃ​ത്യ​മാ​യി​ ​ചെ​യ്യു​ന്ന​ത് ബു​ൾ​ഡോ​സ​റു​ക​ളാ​ണ്...

പാ​താ​ള​ത്തോ​ള​മാ​ണെ​ങ്കി​ലും താ​ഴെ​യു​ള്ള​തി​ന്റെ​ ​മേ​ലെ മ​ണ്ണി​ട്ട് ​പി​ന്നെ​യും​ ​മൂ​ടു​മ്പോൾ മു​ക​ളി​ലെ​ത്തേ​ണ്ട​തി​നെ കൈ​ ​താ​ങ്ങി​യു​യ​ർ​ത്തി​യി​ട്ട് എ​ല്ലാ​രും​ ​കാ​ണു​ന്ന​ ​ത​ര​ത്തി​ലും കാ​ണു​മ്പോ​ഴ​റി​യു​ന്ന​ ​ത​ര​ത്തി​ലും പൊ​ക്കി​ ​ഉ​യ​ർ​ത്തു​ക​യു​ൾ​പ്പ​ടെ അ​തു​ ​ചെ​യ്യു​ന്ന​ ​ജോ​ലി​ത​ന്നെ...

മു​ന്നോ​ട്ടു​ള്ള​ ​പാ​ത​യിൽ ത​ട​സ്സ​മെ​തി​ർ​ക്കു​ന്ന​തി​നെ ആ​രു​മ​റി​യാ​ത്ത​ ​വി​ധ​ത്തിൽ ഞെ​രി​ച്ചു​ ​താ​ഴ്ത്തുക എ​ന്നി​വ​യും​ ​അ​തി​ന്റെ ജോ​ലി​ ​ത​ന്നെ​യാ​ണ്...

എ​ങ്കി​ലും​ ​ന​മു​ക്കു​ ​മു​ന്നിൽ പ​ല്ലു​ക​ളു​ടെ​ ​മൂ​ർ​ച്ച​യാ​രും കാ​ണാ​തെ​ ​പു​ഞ്ചി​രി​ച്ച​വ​യു​ണ്ട്, ശ​ക്തി​യാ​രും​ ​അ​റി​യാ​തെ ഓ​രോ​ ​നി​മി​ഷ​വും​ ​കൂ​ട്ടി പ​തു​ങ്ങി​യെ​വി​ടെ​യോ...

ഇ​പ്പോ​ൾ​ ​തോ​ന്നു​ന്നി​ല്ലേ, സ​മൂ​ഹ​ത്തി​ൽ​ ​പ​ല​ത​രം ബു​ൾ​ഡോ​സ​റു​ക​ൾ​ ​ഒ​ളി​ച്ച് ഇ​ന്നും​ ​ക​ണ്ടി​ട്ടു​ണ്ടെ​ന്ന്...

ഒ​ന്ന് ​പ​റ​യു​വാ​നു​ണ്ട്!​ ​നേ​ര​ത്തെ പ​റ​യാ​ൻ​ ​മ​റ​ന്ന​താ​ണ്, ഞാ​ൻ​ ​പ​റ​ഞ്ഞ​തൊ​ന്നും നി​ങ്ങ​ളു​ദ്ദേ​ശി​ച്ച​ ​ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​ ​ത​രം​ ​തു​മ്പി​ക്ക​യ്യു​ള്ള യ​ന്ത്ര​വ​ണ്ടി​യെ​ക്കു​റി​ച്ച​ല്ല!