ഗതാഗതം നിരോധിക്കും

Sunday 18 January 2026 1:45 AM IST
road closed

പാലക്കാട്: കൂട്ടിലക്കടവ് കരിമ്പുഴ റോഡ് ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ വാഹന ഗതാഗതം നിരോധിക്കും. ജനുവരി 19 മുതൽ 31 വരെ 13 ദിവസത്തേക്കാണ് നിരോധനം. ഇതുവഴി പോകുന്ന വാഹനങ്ങൾ ശ്രീകൃഷ്ണപുരം എസ്.ബി.ടി ജംഗ്ഷനിൽ നിന്ന് ശ്രീകൃഷ്ണപുരം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിനു(മണ്ണമ്പറ്റ ജംഗ്ഷൻ) മുൻവശത്തുകൂടി പുലിയങ്ങാട് തെരുവ് റോഡിലൂടെ കൂട്ടിലക്കടവ് പ്രവേശിക്കണമെന്ന് മണ്ണാർക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.