വയലിനിൽ അന്നയുടെ മാന്ത്രിക സംഗീതം
Sunday 18 January 2026 2:07 AM IST
തൃശൂർ: വയലിൻ തന്ത്രികളാൽ മാന്ത്രിക സംഗീതമൊരുക്കിയ അന്ന റോസ് ഫ്രാൻസിസിന് എ ഗ്രേഡ് തിളക്കം. എറണാകുളം സെന്റ് തെരേസാസ് സി.എച്ച്.എസ്.എസിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയാണ് വയലിനിൽ വെസ്റ്റേൺ സംഗീതമഴയൊരുക്കിയത്. തുടർച്ചയായി രണ്ടാം തവണയാണ് എ ഗ്രേഡ് ലഭിക്കുന്നത്. പ്രശസ്ത വയലിനിസ്റ്റ് എടപ്പള്ളി പുതുവീട്ടിൽ ഹൗസിൽ ഫ്രാൻസിസിന്റെയും സുമിയുടെയും മകളാണ്. അച്ഛനാണ് അന്നയുടെ ഗുരുവും. അച്ഛനൊപ്പം ചാനൽ ഷോകളിലും മറ്റ് പൊതുപരിപാടികളിലും വയലിൻ വാദനത്തിന് അന്നയും പോകാറുണ്ട്.