സമരം രാഷ്ട്രീയ പ്രേരിതം
Saturday 17 January 2026 9:37 PM IST
വടശ്ശേരിക്കര: തിരുവാഭരണപാതയിൽ വെളിച്ചം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട കെ.എസ്.ഇ.ബിയുടെ വീഴ്ച മറച്ചുപിടിക്കാനാണ് വടശ്ശേരിക്കര പഞ്ചായത്ത് ഭരണസമിതിക്കെതിരെ രാഷ്ട്രീയ പ്രേരിതമായ സമരം നടത്തുന്നതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ലിജു ജോർജ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കെ.എസ്.ഇ.ബി വെളിച്ചം നൽകാൻ വിസമ്മതിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എമ്മിനെ സഹായിക്കാനാണ് ഒരു വിഭാഗം യു.ഡി.എഫ് ഭരണസമിതിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും, ബി.ജെ.പി പിന്തുണയോടെ അധികാരമേറ്റ ഭരണസമിതിയെ തകർക്കാനാണ് ഈ നീക്കമെന്നും ലിജു ജോർജ് പറഞ്ഞു.