ക്ഷേമനിധി കുടിശിക
Saturday 17 January 2026 9:37 PM IST
പത്തനംതിട്ട : കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശദായ കുടിശികയുളളവർക്ക് പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കാൻ ഫെബ്രുവരി രണ്ടുവരെ അവസരം. 2015സെപ്തംബർ ഒന്നു മുതൽ കുടിശിക വരുത്തിയവർക്കാണ് ആനുകൂല്യം. കുടിശിക അടയ്ക്കുന്നതിന് ഇനിയും അവസരം ലഭിക്കില്ല. 60 വയസ് പൂർത്തിയായ കർഷക തൊഴിലാളികൾ കുടിശിക അടയ്‌ക്കേണ്ടതില്ല. ആധാർകാർഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകർപ്പും ഒരു ഫോട്ടോയും സഹിതം ഓഫീസിൽ നേരിട്ടെത്തി കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04682327415 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണംം.