പനങ്ങാട്കാവുകളിൽ മാലിന്യം തള്ളുന്നു
Saturday 17 January 2026 9:38 PM IST
പന്തളം : കുളനട പഞ്ചായത്തിലെ പനങ്ങാട് പുഞ്ചയിലെ ചേർന്നു നിൽക്കുന്ന പരുമല, കുര്യല്ലൂർ,നമ്പൂണിയിൽ കാവുകൾക്ക് സമീപമുള്ള സ്ഥലങ്ങളിൽ അജ്ഞാതർ വൻതോതിൽ മാലിന്യം തള്ളുന്നു. വിശ്വാസികൾ പവിത്രവും വിശുദ്ധവുമായി കാണുന്ന കാവുകളിലും ക്ഷേത്ര സമീപത്തുമാണ് ഈ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടക്കുന്നത്. പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും അടിയന്തര നടപടി ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്തംഗം ജി.രഘുനാഥ് അധികൃതർക്ക് പരാതി നൽകി. ബന്ധപെട്ട വകുപ്പുകളുടെ സഹകരണത്തോടെ നീരിക്ഷണ സമിതി രൂപീകരിക്കുമെന്ന് ജി.രഘുനാഥ് അറീയിച്ചു.