കോട്ടാങ്ങൽ മഹാഭദ്രകാളിക്ഷേത്രത്തിൽ പടയണിക്ക് 19ന് ചൂട്ടുവയ്ക്കും

Saturday 17 January 2026 9:39 PM IST

പത്തനംതിട്ട: കോട്ടാങ്ങൽ മഹാഭദ്രകാളിക്ഷേത്രത്തിലെ പടയണിക്ക് 19ന് രാത്രി 9 ന് ചൂട്ടുവയ്ക്കും. 20ന് ചൂട്ടുവലത്ത്, 21, 22 തീയതികളിൽ ഗണപതി കോലം,23, 24 തീയതികളിൽ അടവിയും , 25, 26 തീയതികളിൽ വലിയ പടയണിയും നടക്കും. കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ഷേത്രത്തിൽ പടയണി നടത്തുന്നത്. മത്സരപ്പടയണി എന്നത് കോട്ടാങ്ങൽ പടയണിയെ വ്യത്യസ്തമാക്കുന്നു.പടയണിയെ വരവേൽക്കാൻ നാട് ഒരുങ്ങിക്കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. കെട്ടുകാഴ്ചകൾ, വിവിധ കലാപരിപാടികൾ, ഘോഷയാത്ര എന്നിവയും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് രാജൻപിള്ള കുന്നേൽ,ദേവസ്വം സെക്രട്ടറി ടി. സുനിൽ താന്നിയ്ക്ക പൊയ്കയിൽ, ദേവസ്വം പ്രഡിഡന്റ് സുനിൽ വെള്ളിക്കര, ഗോകുൽ ജി. നായർ, അനീഷ് ചുങ്കപ്പാറ എന്നിവർ പങ്കെടുത്തു.