തൊഴിൽ മേള
Saturday 17 January 2026 9:41 PM IST
പത്തനംതിട്ട : തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവന്തപുരം മേഖലയുടെ നിയുക്തി മെഗാ തൊഴിൽ മേള പാപ്പനംകോട് ശ്രീചിത്ര തിരുനാൾ എൻജിനീയറിംഗ് കോളജിൽ 31 ന് സംഘടിപ്പിക്കും. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിൽ ദായകരെയും ഉദ്യോഗാർത്ഥികളെയും പങ്കെടുപ്പിച്ചാണ് മേള നടക്കുന്നത്. പത്ത്, പ്ലസ് ടു , ഐ. ടി. ഐ, ഡിപ്ലോമ, നഴ്‌സിംഗ്, പാരാ മെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യതയുള്ളവർക്കായി 5000 ഒഴിവുകളുണ്ട്. https://privatejobs.employment.kerala.gov.in/ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ : 8921916220 (തിരുവനന്തപുരം), 8304852968 (കൊല്ലം), 8304057735 (ആലപ്പുഴ) 9496443878 (പത്തനംതിട്ട).