ക്രിസ്ത്യൻ കൺവെൻഷൻ

Saturday 17 January 2026 9:46 PM IST

മല്ലപ്പള്ളി: 105-ാമത് മല്ലപ്പള്ളി യുണൈറ്റഡ് ക്രിസ്ത്യൻ കൺവെൻഷന്റെ ആറാം ദിന യോഗത്തിൽ വ. ജോൺ ജി. വർഗീ മുഖ്യ സന്ദേശം നൽകി. ഭയപ്പാടിന്റെ ഇടങ്ങളിൽനിന്നും കർമ്മങ്ങളുടെ ഇടത്തേക്ക് ഉയരുവാൻ ക്രിസ്തുവിന്റെ ഇടപെടൽ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സാമാന്യ മനുഷ്യരുടെ ജീവിത വഴികളിലാണ് ക്രിസ്തു എപ്പോഴുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. റവ. റവ. ഷിബു മാത്യു അദ്ധ്യക്ഷത വഹിച്ചു. റവ. ലിന്റോ ലാലച്ചൻ, റവ. സുജിത് സാം മാമ്മൻ, ജോസി കുര്യൻ (സെക്രട്ടറി), ചാക്കോ വർഗീസ്, ലൂയീസ് സഖറിയ എന്നിവർ പ്രസംഗിച്ചു.