ഫെലോഷിപ്പ് തീയതി നീട്ടി
Sunday 18 January 2026 12:53 AM IST
തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സി.എം റിസർച്ചർ ഫെലോഷിപ്പിന് മാന്വൽ ആയി അപേക്ഷിക്കേണ്ട തീയതി 23 വരെ നീട്ടി. അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന നടത്തി അംഗീകരിച്ച ശേഷം 23ന് വൈകിട്ട് അഞ്ചിനകം തിരുവനന്തപുരം വികാസ് ഭവനിലെ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെത്തിക്കണം.