പി.എസ്.സി ഒ.എം.ആർ. പരീക്ഷ
പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ 360/2025, 316/2025-എൽ.സി./എ.ഐ.) തസ്തികയിലേക്ക് 24 ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.20 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
വകുപ്പുതല പരീക്ഷ - വിജ്ഞാപനം പ്രസിദ്ധീകരിച്ചു
കേരള പബ്ലിക് സർവീസ് കമ്മീഷൻ 2026 ജനുവരിയിലെ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് ഓൺലൈൻ/ഒ.എം.ആർ./വിവരണാത്മക/പ്രായോഗിക പരീക്ഷകളായിട്ടാണ് നടത്തുന്നത്. വിജ്ഞാപനം പി.എസ്.സി. വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 11. പരീക്ഷാ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
വകുപ്പുതല വാചാപരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
2026 ജനുവരിയിലെ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് കാഴ്ചപരിമിതരായ ഉദ്യോഗസ്ഥർക്കായി നടത്തുന്ന വാചാപരീക്ഷകൾക്കായി അപേക്ഷ ക്ഷണിച്ചു.വിജ്ഞാപനം പി.എസ്.സി. വെബ്‌സൈറ്റിൽ ലഭിക്കും.വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുള്ള മാതൃകയിൽ അച്ചടിച്ചതോ ടൈപ്പ് ചെയ്തതോ കമ്മീഷന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ ആയ അപേക്ഷാഫോറത്തിലാണ് അപേക്ഷ സമർപ്പിക്കണം.ഒരോ പേപ്പറിനും (ഫ്രീ ചാൻസ് ഒഴികെ) 160 രൂപാ നിരക്കിൽ ഏതെങ്കിലും ഗവൺമെന്റ് ട്രഷറിയിൽ “0051-Psc-105-State Psc-99 Examination fee’’ എന്ന അക്കൗണ്ട് ഹെഡിൽ തുക ഒടുക്കിയ അസൽ ചെലാനും കാഴ്ചപരിമിതി സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ ജോയിന്റ് സെക്രട്ടറി, ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ് വിഭാഗം, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, പട്ടം, തിരുവനന്തപുരം, പിൻ - 695004 എന്ന വിലാസത്തിൽ ലഭിക്കണം. അവസാന തീയതി ഫെബ്രുവരി 11.
അഭിമുഖം
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ കെ.എ.എസ്.ഓഫീസർ (ജൂനിയർ ടൈം സ്‌കെയിൽ) (ട്രെയിനി) (സ്ട്രീം 1, 2, 3) (കാറ്റഗറി നമ്പർ 01/2025, 02/2025, 03/2025) തസ്തികയിലേക്ക് 20 മുതൽ 24 വരെ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 599/2024, 550/2024-പട്ടികവർഗ്ഗം) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം 21, 22 തീയതികളിൽ പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ നടത്തും.
പാലക്കാട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 ആൻഡ് കൾച്ചറൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 742/2024) തസ്തികയിലേക്ക് 21, 22 തീയതികളിൽ പി.എസ്.സി. പാലക്കാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
പാലക്കാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്‌കൂൾ) (കാറ്റഗറി നമ്പർ 79/2024) തസ്തികയിലേക്ക് 21, 22 തീയതികളിലും ഹൈസ്‌കൂൾ ടീച്ചർ (കണക്ക്) തമിഴ് മാദ്ധ്യമം (കാറ്റഗറി നമ്പർ 331/2024) തസ്തികയിലേക്ക് 22, 23 തീയികളിലും പി.എസ്.സി. തൃശൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
പാലക്കാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്‌കൂൾ) (കാറ്റഗറി നമ്പർ 79/2024) തസ്തികയിലേക്ക് 23 നും ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബി) എൽ.പി.എസ്. (പട്ടികജാതി) (കാറ്റഗറി നമ്പർ 80/2025), പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (അറബി) (കാറ്റഗറി നമ്പർ 201/2024) തസ്തികകളിലേക്ക് 28 നും ഹൈസ്‌കൂൾ ടീച്ചർ (തമിഴ്) (കാറ്റഗറി നമ്പർ 248/2024) തസ്തികയിലേക്ക് 28, 29 തീയതികളിലും പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 619/2024) തസ്തികയിലേക്ക് 30,ഫെബ്രുവരി 4,5 തീയതികളിലും പി.എസ്.സി. പാലക്കാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (കാറ്റഗറി നമ്പർ 11/2025) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കത്തവർക്ക് 20 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
തിരുവനന്തപുരം ജില്ലയിൽ കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് സെയിൽസ്മാൻ (കാറ്റഗറി നമ്പർ 527/2024) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കത്തവർക്ക് 20, 21 തീയതികളിൽ പി.എസ്.സി. തിരുവനന്തപുരം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. .