സൂര്യോഹം ശ്രദ്ധേയമായി
Sunday 18 January 2026 12:23 AM IST
കോഴിക്കോട്: സൂര്യയോഗ ഫൗണ്ടേഷൻ കോഴിക്കോട് ഗുജറാത്തി ഹാളിൽ സംഘടിപ്പിച്ച സൂര്യോഹം കൊളത്തൂർ അദ്വൈതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദ പുരി ഉദ്ഘാടനം ചെയ്തു. ഡോ. നുസ്രത്ത് ജഹാൻ, സംവിധായകൻ രാമസിംഹൻ, എസ് .എൻ .ഡി .പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ,ആർ ജയന്ത് കുമാർ, കോടക്കൽ കോവിലകത്തിലെ ദിലിപ് രാജ , ഇ എം ജോസഫ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി സൂര്യാജിയുടെ കാർമികത്വത്തിൽ സൂര്യഹോമവും ശ്രീ ലളിതാ സഹസ്രനാമപഠനവേദിയുടെ ആഭിമുഖ്യത്തിലുള്ള ലളിതാ സഹസ്ര നാമ സംഘ പാരായണവും നടന്നു. മുൻ ഗോവ ഗവർണർ പി. എസ് ശ്രീധരൻ പിള്ള യജ്ഞവേദി സന്ദർശിച്ചു.