പി.ജി മെഡിക്കൽ, ഡി.എൻ.ബി അപേക്ഷ 20വരെ

Sunday 18 January 2026 12:33 AM IST

തിരുവനന്തപുരം: പി.ജി മെഡിക്കൽ,ഡി‌.എൻ.ബി (പോസ്റ്റ് എം‌.ബി‌.ബി‌.എസ്) കോഴ്സുകളിൽ പ്രവേശനത്തിന് www.cee.kerala.gov.inൽ അപേക്ഷിക്കാനുള്ള സമയം 20ന് ഉച്ചയ്ക്ക് രണ്ടുവരെ നീട്ടി.മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതോടെ മുൻപ് യോഗ്യത നേടിയവർക്കും അപേക്ഷിക്കാം.ഹെൽപ്പ് ലൈൻ- 04712525300