കേരള സർവകലാശാല പരീക്ഷാഫലം
ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബിഎസ്‌സി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എസ്.സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ 23 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.പി.എ മ്യൂസിക് വീണ/ബി.പി.എ ഡാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി 27 മുതൽ 29 വരെ നടത്തും.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി 22 ന് അതത് കേന്ദ്രങ്ങളിൽ വച്ച് നടത്തും.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ,കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 29 മുതൽ ആരംഭിക്കും.
അഞ്ചാം സെമസ്റ്റർ ബാച്ച്ലർ ഒഫ് സോഷ്യൽ വർക്ക് പരീക്ഷയുടെ പ്രാക്ടിക്കൽ (വൈവവോസി) സപ്ലിമെന്ററി പരീക്ഷ 23 ന് തിരുവനന്തപുരം അമ്പലത്തറ നാഷണൽ കോളേജിൽ വച്ച് നടത്തും.
സെപ്തംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ മേഴ്സിചാൻസ് പരീക്ഷയുടെ ഡെസർട്ടേഷൻ/ പ്രോജക്ട് വൈവ ആൻഡ് കോമ്പ്രിഹെൻസീവ് വൈവവോസി പരീക്ഷകൾ 19 ന് നടത്തും.
ഫെബ്രുവരി മൂന്നിന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ എം.വി.എ (പെയിന്റിംഗ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടത്തുന്ന ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) വൈവ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‌സി പരീക്ഷയുടെ ഹോം സയൻസ് മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
28 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.